നടി അമല ഗ്രീന്‍ പ്രവര്‍ത്തകരോടൊപ്പം അറസ്റ്റില്‍

ഹൈദ്രബാദ്: വനേഖലകളിലെ അധികൃത ഖനനം അവസാനിപ്പിച്ച് ഇന്ത്യന്‍ കാടുകളെ രക്ഷിക്കുകയെന്ന മൂദ്രാവാക്ക്യമുയര്‍ത്തി പ്രതിഷേധം പ്രകടിപ്പിച്ചു. നടിയും ആക്റ്റിവിസ്റ്റുമായ അമലയേയും ഗ്രീന്‍പീസ് പ്രവര്‍ത്തകരെയും പോലീസ് ഹൈദ്രബാദില്‍ അറസ്റ്റുചെയ്തു.

ചരിത്ര സ്മാരകമായ ചാര്‍മിനാറിന് മുകളില്‍ ബാനര്‍കെട്ടിയാണ് ഇവര്‍ പ്രതിഷേധിച്ചത്. സിആര്‍പിസി 151 വകുപ്പ് പ്രകാരം കേസെടുത്ത് ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു.

സിനിമ താരം നാഗാര്‍ജ്ജുനയുടെ ഭാര്യയായ മുന്‍ തെന്നിന്ത്യന്‍ നായിക അമല എന്റെ സൂര്യപുത്രി, ഉള്ളടക്കം എന്നീ മലയാള ഹിറ്റ്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.