നടി അങ്കിതാ ലൊഖാണ്ഡേയുടെ വീട്ടില്‍ തീപിടുത്തം;നടിക്ക്‌ ഗുരുതരമായി പൊള്ളലേറ്റു

ankithaമുംബൈ: റിയാലിറ്റി ഷോ തരാവും ബോളിവുഡ്‌ നടിയുമായ അങ്കിതാ ലൊഖാണ്ഡേയുടെ വീട്ടില്‍ വന്‍ തീപിടുത്തം. ഗണേശചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കിടെയാണ്‌ വീട്ടില്‍ തീപിടുത്തമുണ്ടായത്‌. ആഘോഷങ്ങള്‍ക്കിടെ വീട്ടില്‍ പൂജ നടക്കുന്നതിനിടെയാണ്‌ അപകടം സംഭവിച്ചത്‌. കിടപ്പുമുറിയില്‍ പടര്‍ന്നു പിടിച്ച തീയില്‍ നടിക്ക്‌ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്‌. കൈകള്‍ക്കും കഴുത്തിനുമാണ്‌ പ്രധാനമായും പൊള്ളലേറ്റിരുന്നത്‌.

ആഘോഷത്തിന്റെ ഭാഗമായി മുറിയില്‍ കത്തിച്ചു വെച്ചിരുന്ന മെഴുകുതിരിയില്‍ നിന്നാണ്‌ കര്‍ട്ടനിലേക്ക്‌ തീ പടര്‍ന്നത്‌. കിടപ്പുമുറിക്ക്‌ സമീപത്തായി നാല്‌ ഗ്യാസ്‌ സിലിണ്ടറുകള്‍ സൂക്ഷിച്ചു വച്ചിരുന്നതായും ഭാഗ്യം കൊണ്ട്‌ മാത്രമാണ്‌ തീയണക്കാന്‍ സാധിച്ചതെന്നും അങ്കിത പറഞ്ഞു.

Related Articles