നടിയെ ആക്രമിച്ച കേസ് ദിലീപ് എട്ടാം പ്രതി;കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും

കൊച്ചി : യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ നടന്‍ ദിലീപിനെ എട്ടാം പ്രതിയാക്കാന്‍ ധാരണ. ഗൂഢാലോചനക്കുറ്റം ചുമത്തപ്പെട്ട ദിലീപിനെ എട്ടാം പ്രതിയാക്കി കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തില്‍ ധാരണയായത്. കേസില്‍ കുറ്റപത്രം ചൊവ്വാഴ്ച സമര്‍പ്പിക്കും.

മുന്നൂറിലേറെ സാക്ഷി മൊഴികളും നാനൂറില്‍ കൂടുതല്‍  രേഖകളും കുറ്റപത്രത്തിന്റെ ഭാഗമായി കോടതിയില്‍ സമര്‍പ്പിക്കും. പള്‍സര്‍ സുനിയും ദിലീപും മാത്രമാണു ഗൂഢാലോചനയില്‍ പങ്കെടുത്തതെന്നും കുറ്റപത്രത്തില്‍ പറയുന്നതായാണു സൂചന.  ദേ പുട്ട് റസ്റ്ററന്റിന്റെ ഉദ്ഘാടനത്തിനായി ദുബായില്‍ പോകാന്‍ ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടിയ ദിലീപിന്റെ ഹര്‍ജിയെ എതിര്‍ക്കാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്.

29 മുതല്‍ ഒരാഴ്ചത്തേക്ക് വിദേശത്ത് പോകാന്‍ പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്ന് ദിലീപ് ഹൈക്കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു. പാസ്പോര്‍ട്ട് വിട്ടു നല്‍കണമെന്ന ദിലീപിന്റെ ആവശ്യത്തെ കോടതിയില്‍ എതിര്‍ക്കുന്നതിനും തീരുമാനമായിട്ടുണ്ട്.

 

 

Related Articles