നടന്‍ സിദ്ദിഖിന് കാറപകടത്തില്‍ പരിക്കേറ്റു

ചവറ: നടന്‍ സിദ്ദിഖ് സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് സിദ്ദിഖിനും കാര്‍ ഡ്രൈവര്‍ ആലുവ തളിക്കുളം സ്വദേശി ഹാഷിമിനും പരിക്കേറ്റു. ബുധനാഴ്ച പുലര്‍ച്ചെ കരുനാഗപ്പള്ളി കുന്നേറ്റി പാലത്തിന് സമീപത്തു വെച്ചായിരുന്നു അപകടം സംഭവിച്ചത്.

ബ്രേക്ക് ജാമായതിനെ തുടര്‍ന്ന് നിയന്ത്രണം വിട്ട കാര്‍ റോഡരികിലുള്ള മരത്തിലിടിക്കുകയായിരുന്നു. ഇടിയെ തുടര്‍ന്ന് മരം മുറിഞ്ഞ് കാറിന്റെ പുറത്തേക്കു വീഴുകയും തുടര്‍ന്ന് കാര്‍ താഴേക്ക് മറിയുകയായിരുന്നു.

അപകടത്തെ തുടര്‍ന്ന് സിദ്ദിഖ്തന്നെയാണ് വിവരം പോലീസില്‍ അറിയിച്ചത്. തിരുവനന്തപുത്തെ ഷൂട്ടിംഗ് കഴിഞ്ഞ് എറണാകുളത്തെ വീട്ടിലേക്ക് മടങ്ങവെയാണ് അപകടമുണ്ടായത്.