നടന്‍ സിദ്ദിഖിന് അരൂരില്‍ സീറ്റില്ല

siddique 1അരൂര്‍: നടന്‍ സിദ്ദിഖിന്‌ അരൂരില്‍ സീറ്റില്ല. അരൂരിലെ സീറ്റ്‌ ആര്‍എസ്‌പിക്ക്‌ നല്‍കാനാണ്‌ കോണ്‍ഗ്രസ്‌ തീരുമാനം. അരൂരിനു പുറമെ ആറ്റിങ്ങലും ആര്‍എസ്പിയ്ക്ക് നല്‍കും. ഇന്ന് ചേരുന്ന ആര്‍എസ്പി നേതൃയോഗം ഇക്കാര്യത്തില്‍ തീരുമാനം അറിയിക്കും. നേരത്തേ, അരൂരില്‍ നടന്‍ സിദ്ദിഖിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിച്ചിരുന്നു. എന്നാല്‍ സിദ്ദിഖ് മല്‍സരിക്കുന്നതിനെതിരെ കോണ്‍ഗ്രസിനുള്ളില്‍തന്നെ അഭിപ്രായവ്യത്യാസങ്ങള്‍ ഉയര്‍ന്നിരുന്നു.

സിനിമാക്കാരെ മല്‍സരിപ്പിക്കരുതെന്ന തരത്തില്‍ സിദ്ദിഖിനെതിരെ അരൂരില്‍ പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടിരുന്നു. അതേസമയം സീറ്റ് നിഷേധിച്ചതിനെ കുറിച്ച് പ്രതികരിക്കാന്‍ സിദ്ദിഖ് തയ്യാറായിട്ടില്ല. ഇതിനിടെ കോണ്‍ഗ്രസിലെ സ്ഥാനാര്‍ത്ഥി തര്‍ക്കങ്ങള്‍ക്ക് പരിഹാരം കാണാന്‍ തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് ചേരും.

കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി പ്രശ്‌നപരിഹാരം യോഗത്തില്‍ നിര്‍ദേശിക്കുമെന്നാണ് കേരള നേതാക്കളുടെ പ്രതീക്ഷ.