നടന്‍ ശ്രീനിവാസന്‍ കോടതിയില്‍ ഹാജരായി

അപകീര്‍ത്തികേസില്‍ നടന്‍ ശ്രീനിവാസന്‍ കോടതിയില്‍ ഹാജരായി. കവി സത്യചന്ദ്രന്‍ പൊയില്‍കാവാണ് ശ്രീനിവാസനെതിരെ അപകീര്‍ത്തിക്കേസ് നല്‍കിയത്.ഒരു സിനിമാ പ്രസിദ്ധീകരണത്തില്‍ ശ്രീനിവാസന്‍ സത്യചന്ദ്രന്‍ പൊയില്‍കാവിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്നതിനാണ് കേസ്.

ശ്രീനിവാസന്‍ തിരക്കഥയെഴുതി അഭിനയിച്ച കഥപറയുമ്പോള്‍ എന്ന ചിത്രവുമായി ബന്ധപ്പെട്ടാണ് തര്‍ക്കമുണ്ടായത്.

കൊയിലാണ്ടി ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് അഭിഭാഷകനായ പി സുരേന്ദ്രന്‍ മുഖേന ഹര്‍ജി നല്‍കിയിരിക്കുന്നത്.

അടുത്ത സിറ്റിംഗുകളില്‍ തനിക്കു പകരം തന്റെ പ്രതിനിധിയെ ഹാജരാക്കാന്‍ അനുവദിക്കണമെന്നു കാണിച്ച് ശ്രീനിവാസന്‍ സമര്‍പ്പിച്ച ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു.