നടന്‍ മമ്മുട്ടിക്ക്‌ ദേഹാസ്വാസ്ഥ്യം

Mammoottyബംഗലൂരു: നടന്‍ മമ്മുട്ടിയെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്‌ച രാവിലെ ദുബൈയില്‍ പ്രവാസി സംഘടനയുടെ കാലാസന്ധ്യയില്‍ പങ്കെടുത്ത്‌ തിരിച്ച്‌ മുംബൈയില്‍ എത്തിയപ്പോഴാണ്‌ അദേഹത്തിന്‌ കടുത്ത തലവേദനയും പനിയും അനുഭവപ്പെട്ടത്‌. തുടര്‍ന്ന്‌ അദേഹത്തെ അന്ധേരി സെവന്‍ ഹില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശനിയാഴ്‌ച രാത്രി ബംഗലൂരുവിലേക്ക്‌ തിരിച്ച അദേഹം മദര്‍ഹുഡ്‌ ആശുപത്രിയിലെ ചികിത്സയ്‌ക്കു ശേഷം മകളുടെ വീട്ടില്‍ വിശ്രമത്തിലാണ്‌.