നഗ്നയാക്കി സ്ഥാപിച്ച ഗര്‍ഭിണി പ്രതിമ വിവാദമാകുന്നു.

ലണ്ടന്‍ : ഗര്‍ഭിണിയും അതെ സമയം പൂര്‍ണ നഗ്നയുമായ് കൈയില്‍ വാളും ഉയര്‍ത്തിപ്പിടിച്ചു നില്‍കുന്ന പ്രതിമ കൗതുകത്തോടൊപ്പം വിവാദങ്ങള്‍ക്കും വഴിയൊരിക്കിയിരിക്കുന്നു. ബ്രിട്ടണിലെ ഡെവണില്‍ കടല്‍ തീരത്ത് സ്ഥാപിക്കുന്ന പ്രതിമയാണ് തുടക്കത്തിലെ വിവാദത്തിലായത്. ഗര്‍ഭിണിയെ നഗ്നയാക്കി പ്രദര്‍ശിപ്പിച്ചു എന്നതാണ് വിവാദത്തിന് കാരണമായിരിക്കുന്നത്.

വെരിറ്റി എന്ന് നാമകരണം ചെയ്ത ഈ പ്രതിമ നിര്‍മ്മിച്ചിരിക്കുന്നത് ഡാമിയന്‍ ഹിര്‍സ്റ്റ് എന്ന ശിലപിയാണ്. 25 ടണ്‍ ഭാരവും 65 അടി പൊക്കമുള്ള ഈ പ്രതിമ നിര്‍മിച്ചിരിക്കുന്നത് വെങ്കലത്തിലാണ്. ഉദരത്തില്‍ കുഞ്ഞുമായി രണ്ടു ഭാഗമായി നല്‍കുന്ന ഈ പ്രതിമയെ ഒരുമിപ്പിച്ച് ചേര്‍ത്താണ് കടല്‍തീരത്ത് സ്ഥാപിക്കു.
ഒരു കലാകാരന്റെ സൃഷ്ടി ബോധത്തിലൂടെ വെങ്കല പ്രതിമയില്‍ രൂപംകൊണ്ട ഈ സുന്ദരിയായ സ്ത്രീരുപത്തിലെ സൃഷ്ടിയെയും അതിലൂടെ ഉയര്‍ത്തിക്കാണിക്കുന്ന ആശയത്തെയും ഉള്‍ക്കൊള്ളുകയും ആസ്വദിക്കുകയും ചെയ്യുന്നതിന് പകരം ആരോപണങ്ങള്‍ ഉന്നിക്കുന്നതില്‍ കാര്യമില്ലൈന്നാണ് ഒരു വിഭാഗം കലാസ്വാദകര്‍ ഇതിനോട് പ്രതികരിച്ചിരിക്കുന്നത്.