ധീരതയ്ക്കുള്ള വേള്‍ഡ് പീസ് ഫൗണ്ടേഷന്‍ അവാര്‍ഡ് മലാലയ്ക്ക്

ലണ്ടന്‍ : ധീരതയ്ക്കുള്ള വേള്‍ഡ് പീസ് ആന്റ് പ്രൊസ്‌പെരറ്റി ഫൗണ്ടേഷന്‍ അവാര്‍ഡ് താലിബാന്‍ കാരുടെ ഭീകരതയ്ക്കിരയായ പാകിസ്ഥാന്‍കാരി മലാല യുസഫായി അര്‍ഹയായി. സ്വത്ത് താഴ്‌വരയിലെ പെണ്‍കുട്ടികളുടെ വിദ്യഭ്യാസത്തിനായി പ്രവര്‍ത്തിച്ചതിനാണ് മലാലയെ താലിബാന്‍ ഭീകരര്‍ വെടി വെച്ചത്.

അവാര്‍ഡ് മലാലയ്ക്കുവേണ്ടി ലണ്ടനിലെ പാകിസ്താന്‍ ഡെപ്യൂട്ടി ഹൈക്കമ്മീഷണര്‍ സുള്‍ഫിക്കര്‍ ഗര്‍ദേസി വേള്‍ഡ് പീസ് ആന്റ് പ്രോസ്‌പെരിറ്റി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രിന്‍സ് അലി ഖാനില്‍ നിന്നും ഏറ്റു വാങ്ങി.

മലാല ബ്രിട്ടണിലെ ആശുപത്രിയില്‍ ഇപ്പോഴും ചികിതിസയിലാണ്.