ദോഹയില്‍ വാഹനാപകടത്തില്‍ കോഴിക്കോട്‌ സ്വദേശികളായ സഹോദരങ്ങള്‍ മരണപ്പെട്ടു

Untitled-1 copyഖത്തര്‍ :ദോഹയിൽ  വാഹനാപകടത്തിൽ കോഴിക്കോട് സ്വദേശികളായ സഹോദരങ്ങൾ മരണപ്പെട്ടു. അരക്കിണർ സ്വദേശി ഷാക്കിറിൻറെ മക്കളായ മുഹമ്മദ്‌ ജുനൈദ് നിബ്രിഷ്,നജ്മൽ റിസ്വാൻ എന്നിവരാണ് മരിച്ചത്. ജുനൈദിന് ഇരുപത്തിമൂന്നും റിസ്വാന് ഇരുപതും വയസായിരുന്നു.രാത്രിവൈകി ഉം സൈദിൽ നിന്നും ദോഹയിലേക്ക് മടങ്ങുന്ന വഴി ഇവർ സഞ്ചരിച്ചിരുന്ന ലാൻഡ് ക്രൂയിസർ കാർ നിയന്ത്രണം നഷ്ടപ്പെട്ട് മറിയുകയായിരുന്നു.

ദോഹയിൽ റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തിയിരുന്ന മുഹമ്മദ്‌ ഷാക്കിറിന്റെയും ഹസീനയുറെയും ആകെയുള്ള രണ്ടു മക്കളാണ് അപകടത്തിൽ നഷ്ടപ്പെട്ടത്. ദോഹയിൽ സ്കൂൾ പഠനം പൂർത്തിയാക്കിയ ജുനൈദ് ലണ്ടനിൽ നിന്ന് എം.ബി.എ പഠനം പൂർത്തിയാക്കി ഒരു മാസം മുമ്പാണ് ദോഹയിൽ തിരിച്ചെത്തിയത്. നജ്മൽ റിസ്വാൻ മുംബയിൽ പഠിക്കുന്നതിനിടെ രക്ഷിതാക്കളെ കാണാൻ എത്തിയതായിരുന്നു.

ഇവരുടെ മൃതദേഹങ്ങൾ ഇപ്പോൾ ഹമദ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.ഇവരുടെ മൃതദേഹങ്ങൾ നടപടി ക്രമങ്ങൾ പൂർത്തിയാക്കി നാളെ നാട്ടിലേക്ക് കൊണ്ടുപോകാൻ കഴിയുമെന്ന് ബന്ധുക്കൾ അറിയിച്ചു.