ദോഹയില്‍ മലയാളി യുവാവിനെ കാണാതായി

ദോഹ: ഖത്തറില്‍ മലയാളി യുവാവിനെ കാണാതായതായി പരാതി. നാദാപുരം പാറക്കടവ്‌ സ്വദേശി ആത്തോട്ടക്കണ്ടി വീട്ടില്‍ അബ്ദുള്‍ മുത്തലീബിനെയാണ്‌ കാണാതായിരിക്കുന്നത്‌. ദോഹയിലെ ഒരു സൂപ്പര്‍മാര്‍ക്കറ്റിലെ ജീവനക്കാരനായ അബ്ദുള്‍ മുത്തലിബിനെ തിങ്കളാഴ്‌ച ഉച്ച ഭക്ഷണം കഴിക്കാന്‍ പുറത്തിറങ്ങയപ്പോഴാണ്‌ കാണാതായത്‌.

ഇയാളെ കാണാതായതോടെ സ്‌പോണ്‍സര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്‌. ഇയാളുടെ റസിഡന്റ്‌ പെര്‍മിറ്റ്‌ കാര്‍ഡും മൊബൈല്‍ ഫോണുമെല്ലാം താമസിക്കുന്ന മുറിയില്‍ തന്നെ ഉണ്ട്‌. ഭക്ഷണം കഴിക്കാന്‍പോയി മടങ്ങിയേത്തേണ്ട സമയം കഴിഞ്ഞിട്ടും എത്താതായതോടെ സഹപ്രവര്‍ത്തകര്‍ അന്വേഷിച്ചപ്പോഴാണ്‌ കാണാതായ വിവരം അറിയുന്നത്‌.

യുവാവിനെ കാണാനില്ലെന്ന വാര്‍ത്ത മനോരമാ ന്യൂസാണ്‌ റിപ്പോര്‍ട്ട്‌ ചെയ്‌തിരിക്കുന്നത്‌.