ദോഹയില്‍ ബലി പെരുന്നാള്‍ അവധി 23ന് ആരംഭിക്കും

doha copyദോഹ: ബലി പെരുന്നാള്‍ അവധി 23ന് ആരംഭിക്കുമെന്ന് അമീരി ദിവാനി അറിയിച്ചു. മന്ത്രാലയങ്ങള്‍, ഗവണ്‍മെന്റ് സ്ഥാപനങ്ങള്‍ തുടങ്ങിയവയ്ക്ക് 23ന് തുടങ്ങുന്ന അവധി 29ന് അവസാനിക്കും.

വെള്ളി, ശനി വാരാന്ത്യ അവധി ഉള്‍പ്പെടെ ഏഴ് ദിവസമാണ് ഈ വര്‍ഷത്തെ ബലി പെരുന്നാള്‍ അവധി. 30-ാം തിയ്യതി ബുധനാഴ്ചയാണ് അവധിക്കു ശേഷം ഓഫിസുകള്‍ തുറന്നു പ്രവര്‍ത്തിക്കുക.

ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്കിന്റെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍, ഖത്തര്‍ ഫിനാന്‍ഷ്യല്‍ മാര്‍ക്കറ്റ് അതോറിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ അവധി ദിനങ്ങള്‍ സെന്‍ട്രല്‍ ബാങ്കാണ് നിശ്ചയിക്കുകയെന്ന് അമീരി ദിവാന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

രാജ്യത്തെ സ്വകാര്യ കമ്പനികള്‍ക്കും മറ്റ് സ്ഥാപനങ്ങള്‍ക്കും ചുരുങ്ങിയത് മൂന്ന് ദിവസത്തെ അവധിയാണ് ലഭിക്കുക.

ചില സ്ഥാപനങ്ങള്‍ ബലി പെരുന്നാളിന് നാല് ദിവസത്തെ അവധിയും അനുവദിക്കാറുണ്ട്.

അവധി ദിവസങ്ങളില്‍ ജോലി ചെയ്യുന്ന തൊഴിലാളികള്‍ക്ക് അടിസ്ഥാന ശമ്പളത്തിന്റെ 150 ശതമാനം അധികവേതനം നല്കണമെന്നാണ് ഖത്തര്‍ തൊഴില്‍ നിയമം.

Related Articles