ദോഹയില്‍ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുന്നു

Story dated:Thursday October 6th, 2016,11 27:am

untitled-1-copyദോഹ: ദോഹയില്‍ തൊഴില്‍ വിസകള്‍ അനുവദിക്കുന്നതിനുള്ള നടപടികള്‍ ലഘൂകരിക്കുമെന്നും, സ്വകാര്യമേഖലക്ക് ഗുണകരമാകുന്നതരത്തില്‍ വിപണിയില്‍ തൊഴിലാളികളുടെ ലഭ്യത ഉറപ്പുവരുത്തുമെന്നും ഖത്തര്‍ പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ഥാനി.
ഖത്തര്‍ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഹരി പട്ടികയിലുള്‍പ്പെടുത്തിയ 44-ഓളം കമ്പനികളുടെ മേധാവികളുടെ യോഗത്തില്‍ സംസാരിക്കവെയാണ് അദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

സ്വകാര്യകമ്പനികള്‍ നേരിടുന്ന വെല്ലുവിളികള്‍ക്കും പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാന്‍ തങ്ങളുടെ നേതൃത്വത്തിലുള്ള മന്ത്രിസഭ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി പറഞ്ഞു. സ്വകാര്യ മേഖലക്ക് സഹായകമാകുംവിധം  ടൂറിസ്റ്റ്-ട്രാന്‍സിറ്റ് വിസകളില്‍ ഈയിടെ നടപ്പാക്കിയ ഇളവുകള്‍ ചൂണ്ടിക്കാട്ടിയ ആഭ്യന്തര മന്ത്രി, സര്‍ക്കാര്‍ നടപടികളില്‍ ഭേദഗതി വരുത്താനും പുന$പരിശോധിക്കാനും പ്രത്യേക സമിതിയുണ്ടെന്നും പറഞ്ഞു.
പ്രാദേശികവും വൈദേശികവുമായ നിക്ഷേപങ്ങള്‍ക്ക് അനുകൂലമായ സാഹചര്യങ്ങള്‍ ഒരുക്കുകയും, നിക്ഷേപസൗഹാര്‍ദ അന്തരീക്ഷ സൃഷ്ടിക്കാന്‍ പര്യാപ്തമായ നടപടികള്‍ കൈയാളുന്നതിനായി ഇരുഭാഗത്തെയും പ്രതിനിധികളുള്‍ക്കൊള്ളുന്ന സംയുക്ത കമ്മിറ്റി യഥാസമയം യോഗം ചേരുകയും പ്രശ്നപരിഹാരം നിര്‍ദേശിക്കേണ്ടതിന്‍െറ ആവശ്യകതയും പ്രധാനമന്ത്രി സൂചിപ്പിച്ചു. ചര്‍ച്ചകളുടെ വിശദാംശങ്ങളും നിര്‍ദേശങ്ങളും പ്രധാനമന്ത്രിക്ക് സമര്‍പ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.