ദോഹയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്‌

ദോഹ: ദോഹയില്‍ കുറ്റകൃത്യങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട്‌.രാജ്യത്തെ കുറ്റകൃത്യനിരക്കുകളുടെ തോതില്‍ കഴിഞ്ഞവര്‍ഷം ഗണ്യമായ കുറവുണ്ടായതായി മന്ത്രാലയത്തില്‍നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു.
വാഹനമോഷണ കേസുകളുടെ എണ്ണം 10.3 ശതമാനമായും വ്യാജ രേഖകളുടെ നിര്‍മാണം സംബന്ധിച്ച കേസുകളില്‍ 48.3 ശതമാനവും പണമില്ലാതെ ചെക്ക് മടങ്ങുന്ന കേസുകളില്‍ 3.1 ശതമാനത്തിന്‍െറയും കുറവുണ്ടായതായാണ് രേഖകള്‍ കാണിക്കുന്നത്.
രാജ്യസുരക്ഷയെ ബാധിക്കുന്ന കുറ്റകൃത്യങ്ങളിലും വന്‍ കുറവുണ്ടായിട്ടുണ്ട്. യു.എന്‍ നിഷ്കര്‍ഷിച്ച (യു.എന്‍.ഒ.ഡി.സി) ശരാശരി നിരക്കിലും താഴെയാണ് ഖത്തറിലെ ഇത്തരം കുറ്റകൃത്യങ്ങളുടെ നിരക്കായ 95.8 ശതമാനം. 2007ല്‍ രജിസ്റ്റര്‍ ചെയ്ത ഇത്തരം കേസുകളുടെ എണ്ണം 67.9 ശതമാനമായിരുന്നു.
2015ല്‍ ഇത് 95.8 ശതമാനമായി കുറഞ്ഞു. അപകട സമയങ്ങളില്‍ പോലീസ് എത്താനെടുക്കുന്ന സമയം ഏഴുമിനിട്ടായി ചുരുങ്ങി. കൊലപാതക കേസുകള്‍ 45.5 ശതമാനവും, ബലം പ്രയോയിച്ചുള്ള കവര്‍ച്ച 75 ശതമാനവും, മോഷണം 20.4 ശതമാനവും കുറഞ്ഞു. കൊലപാതക കേസുകള്‍ ഒരുലക്ഷത്തിന് 0.2 ശതമാനം എന്ന നിരക്കിലാണ്. ഇത് അന്താരാഷ്ട്ര നിരക്കിയ ഒരു ലക്ഷത്തിന് 8 എന്ന നിരക്കിനെക്കാളും 97.5 ശതമാനം കുറവാണ്. ബലാല്‍സംഗ കേസുകള്‍ അന്താരാഷ്ട്ര ശരാശരിയെക്കാള്‍ 98.4 ശതമാനം കുറവാണ്. തട്ടിക്കൊണ്ടുപോകല്‍ കേസുകളും ആഗോള ശരാശരിയില്‍ കുറവാണ്.
കുറ്റകൃത്യങ്ങള്‍ തടയുന്നതുമായി ബന്ധപ്പെട്ട അറബ് രാജ്യങ്ങളുടെ പ്രകടനം വിലയിരുത്തുന്ന റിപ്പോര്‍ട്ടില്‍ (കെ.പി.ഐ) കുറ്റകൃത്യങ്ങള്‍ തടയുന്നതില്‍ ഏറ്റവും മുന്നില്‍ ഖത്തറാണ്. ഇത് ഏഴാം തവണയാണ് ആഗോള സുരക്ഷാ സൂചികയില്‍ ഖത്തര്‍ പ്രഥമ സ്ഥാനം കൈവരിക്കുന്നതെന്ന് പോലീസ് മാഗസിന്‍ റിപ്പോര്‍ട്ട് ആധാരമാക്കി ‘പെനിന്‍സുല’ റിപ്പോര്‍ട്ട് പറയുന്നു.