ദോഹയില്‍ ഇനി ക്യു പോസ്‌റ്റിന്റെ പാര്‍സലുകളുമായി ഡ്രോണുകള്‍ എത്തും

imagesദോഹ: ദോഹയില്‍ ക്യു പോസ്‌റ്റിന്റെ പാര്‍സല്‍ പായ്‌ക്കുകളുമായി ഡ്രോണുകള്‍ വരുന്നു. ഡ്രോണുകള്‍ ഉപയോഗിച്ചുള്ള പാര്‍സല്‍ സേവനത്തിന്‌ ക്യു പോസ്‌റ്റും ട്രാന്‍സ്‌പോര്‍ട്ട്‌ ആന്റ്‌ കമ്യൂണിക്കേഷന്‍ മന്ത്രാലയവും കരാറില്‍ ഒപ്പുവെച്ചു. രാജ്യത്തെ പാര്‍സല്‍ വിതരണ മേഖലയില്‍ നിര്‍ണായക മാറ്റത്തിന്‌ സഹായിക്കുന്ന പദ്ധതിയാണിത്‌. ഗതാഗതക്കുരുക്കിനെ മറികടക്കാനും അതിവേഗ ഡെലിവറി സാധ്യമാക്കാനും ഈ പുതിയ സംവിധാനം ഉപകരിക്കും.

ഗതാഗത മന്ത്രാലയത്തിന്റെ സ്‌മാര്‍ട്ട്‌ ഇന്നവേഷന്‍ ലാബാണ്‌ ഡ്രോണുതകള്‍ വികസിപ്പിക്കുക. ക്യൂ പോസ്‌റ്റിന്റെ ആശയങ്ങള്‍ക്കനുസരിച്ചായിരിക്കും നിര്‍മാണം നടക്കുക. രാജ്യത്തെ ജീവിത നിലവാരം ഉയര്‍ത്തുന്നതും മാറ്റം വരുത്തുന്നതുമായിരിക്കും ഈ പദ്ധതി.

പാര്‍സല്‍ പാക്കറ്റുകള്‍ നിശ്ചിത സ്ഥലങ്ങളില്‍ എത്തിച്ചു കൊടുക്കുന്ന ദൗത്യം നിര്‍വഹിക്കുന്ന ഡ്രോണുകളാണ്‌ വികസിപ്പിക്കുക. രണ്ടു തരത്തിലുള്ള ഫലം പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നുണ്ട്‌. ആദ്യത്തേത്‌ മൂന്ന്‌ മാസത്തിനുള്ളിലും രണ്ടാമത്തേത്‌ ആറ്‌ മസാസത്തിനുള്ളിലും തയ്യാറാക്കും.