ദൈവത്തിന്റെ തെറിവിളി തടയാന്‍ ഹരജി.

പരപ്പനങ്ങാടി :പരപ്പനങ്ങാടി  ഉള്ളണത്തെ പെണ്‍ ‘ആള്‍ദൈവ’ ത്തിന്റെ ‘തെറി’ വിളി തടയാന്‍ പരാതിയുമായി പരിസരവാസികള്‍ പോലീസിനടുത്ത്. പരിസരവാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തില്‍ മന്ത്രവാദം നടത്തി വരുന്ന ഇവരും, ഇവരെ കണ്ട് കാര്യലബ്ദിക്കു വരുന്ന ഭക്തരും ചേര്‍ന്ന് ഇവിടെ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നു എന്നാണ് പരാതി. ഇവരുടെ ചില തെറ്റായ ചെയ്തികളെ ചോദ്യംചെയ്ത അയല്‍വാസികളെ ആള്‍’ദൈവം’ തെറിയഭിഷേകം നടത്തുകയായിരുന്നു.

നാല് വര്‍ഷം മുന്‍പ് വനിത ടൈലറായിരുന്ന ഇവര്‍ ഒരു സുപ്രഭാതത്തില്‍ ദൈവമായി മാറുകയും പിന്നീട് ‘ചികിത്സ’ ആരംഭിക്കുകയുമായിരുന്നു. ഇവരെ കാണാന്‍ ഭക്തര്‍ കൂടുതലായി എത്തിതുടങ്ങിയതോടെയാണ് പ്രശ്‌നങ്ങല്‍ രൂക്ഷമായത്.

എന്നാല്‍ ആള്‍ ദൈവം വളര്‍ന്നതോടെ തൊട്ടടുത്തുള്ള കാവിലേക്കുള്ള വരുമാനം കുറഞ്ഞുവെന്നും അതിനാലാണ് ‘ദേവിക്ക്’ നേരെ പരാതി നല്‍കിയതെന്നുമാണ് ദേവി ഭക്തരുടെ മറുപടി.