ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മന്ത്രി ടി പി രാമകൃഷ്ണനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കോഴിക്കോട് : തൊഴില്‍, എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണനെ ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ഗവ. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മന്ത്രിയുടെ രണ്ടുദിവസത്തെ പരിപാടികള്‍ റദ്ദാക്കി.