ദേശീയ സ്റ്റാറ്റിസ്റ്റിക്‌സ്‌ ദിനാഘോഷം : ക്വിസ്‌ മത്സര വിജയികള്‍

Economic and statisദേശീയ സ്റ്റാറ്റിസ്റ്റിക്‌സ്‌ ദിനം പ്രമാണിച്ച്‌ ഇക്കണോമിക്‌സ്‌ ആന്‍ഡ്‌ സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പ്‌ ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ സിവില്‍സ്റ്റേഷനിലെ ഐ.ടി.@സ്‌കൂള്‍ ഹാളില്‍ സ്റ്റാറ്റിസ്റ്റിക്‌സ്‌ ദിനാഘോഷവും ക്വിസ്‌ മത്സരവും നടത്തി. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സഫറുള്ളയുടെ അധ്യക്ഷതയില്‍ ആരംഭിച്ച യോഗ നടപടികള്‍ ഇക്കണോമിക്‌സ്‌ & സ്റ്റാറ്റിസ്റ്റിക്‌സ്‌ വകുപ്പ്‌ ഡെപ്യൂട്ടി ഡയറക്‌ടര്‍ ഉസ്‌മാന്‍ ഷെരീഫ്‌ കൂരി ഉദ്‌ഘാടനം ചെയ്‌തു. റിസര്‍ച്ച്‌ ഓഫീസര്‍ പി.എം.ഹബീബുള്ള, ജില്ലാ ഓഫീസര്‍ എസ്‌.പി.വാസുദേവന്‍, എച്ച്‌.എം.ഫോറം സെക്രട്ടറി മുഹമ്മദ്‌ ഇക്‌ബാല്‍ കരുവള്ളി, ഐ.ടി@സ്‌കൂള്‍ ജില്ലാ കോഡിനേറ്റര്‍ ഹബീബ്‌ റഹ്മാന്‍, അഡീഷനല്‍ ജില്ലാ ഓഫീസര്‍ സി.പി.മോഹനന്‍ എന്നിവര്‍ സംസാരിച്ചു.
തുടര്‍ന്ന്‌ നടന്ന ക്വിസ്‌ മത്സരത്തില്‍ മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ സ്‌കൂള്‍ തലത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച വിദ്യാര്‍ഥികള്‍ പങ്കെടുത്തു. മത്സരത്തില്‍ എം.എം.ഇ.ടി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ പി. ഫഹിം, വാഴക്കാട്‌ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മുഹമ്മദ്‌ മിഥ്‌ലാജ്‌, പുല്ലാളൂര്‍ ഗവ.വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ സുല്‍ത്താന തസ്ലീന്‍ എന്നിവര്‍ യഥാക്രമം ഒന്ന്‌, രണ്ട്‌, മൂന്ന്‌ സ്ഥാനം നേടി. വിജയികള്‍ക്ക്‌ ട്രോഫിയും കാഷ്‌ അവാര്‍ഡും ഡെപ്യൂട്ടി ഡയറക്‌ടര്‍ ഉസ്‌മാന്‍ ഷെരീഫ്‌ കൂരി, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ പി.സഫറുള്ള, ജില്ലാ ഓഫീസര്‍ എസ്‌.പി.വാസുദേവന്‍ എന്നിവര്‍ വിതരണം ചെയ്‌തു.