ദേശീയ പണിമുടക്ക് – പ്രചരണ യോഗങ്ങള്‍ തുടങ്ങി

മലപ്പുറം : ഫെബ്രുവരി 28 ന് ഇന്ത്യയിലെ എല്ലാ ട്രേഡ് യൂണിയനുകളും സംയുക്തമായി നടത്തുന്ന ദേശീയ പണിമുടക്ക് വിജയിപ്പിക്കണമെന്നാവശ്യപ്പെട്ട് എന്‍ ജി ഒ യൂനിയന്റെ ആഭിമുഖ്യത്തില്‍ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ കോര്‍ണര്‍ യോഗങ്ങള്‍ നടത്തി.
പരപ്പനങ്ങാടി,ചെട്ടിപ്പടി,ചേളാരി,ചെമ്മാട്,എടരിക്കോട്,ഒതുക്കൂങ്ങല്‍,വേങ്ങര, നിലമ്പൂര്‍,പൂക്കോട്ടുംപാടം,ചുങ്കത്തറ എന്നീ കേന്ദ്രങ്ങളിലായി ടി എം ഋീഷികേശന്‍,എന്‍.മുഹമ്മദ് അഷറഫ്,പി.മോഹന്‍ദാസ്, കെ.മോഹനന്‍,പി.വിനോദ്,ടി.എന്‍.സജി, സി.ബാലക്രിഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.