ദേശീയ പണിമുടക്ക് ഇന്ന് അര്‍ദ്ധരാത്രി മുതല്‍.

തിരു: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് 11 കേന്ദ്ര ട്രേഡ് യൂണിയന്‍ സംഘടനകളുടെ നേതൃത്വത്തില്‍ നടത്തുന്ന 24 മണിക്കൂര്‍ രാജ്യവ്യാപക പണിമുടക്ക് തിങ്കളാഴ്ച്ച അര്‍ദ്ധരാത്രി തുടങ്ങും.

 

ചൊവ്വാഴ്ച അര്‍ദ്ധരാത്രിവരെയാണ് പണിമുടക്ക്. വിലക്കയറ്റം തടയുക, അഴിമതിക്കാരെ പുറത്താക്കുക, സ്വകാര്യവത്ക്കരണം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരം.

 

ഗതാഗത, കച്ചവട സ്ഥാപനങ്ങളിലെ പ്രവര്‍ത്തനവും സ്തംഭിപ്പിക്കാനാണ് ആഹ്വാനം. പാല്‍, പത്രം, ആശുപത്രി, കുടിവെള്ളം തുടങ്ങി അവശ്യസര്‍വ്വീസുകളെ ഒഴിവാക്കിയിട്ടുണ്ട്.

 

സംസ്ഥാനത്ത് സര്‍ക്കാര്‍ ജീവനക്കാരുടെ പണിമുടക്ക് ഡെയ്‌സ്‌നോണ്‍ ആയി പ്രഖ്യാപിച്ചിട്ടുണ്ട്. ദില്ലിയില്‍ ജീവനക്കാര്‍ പണിമുടക്കിയാല്‍ എസ്മ പ്രയോഗിക്കുമെന്ന് ദില്ലി മുഖ്യമന്ത്രി ഷീലാദീക്ഷദ് അറിയിച്ചിട്ടുണ്ട്.