ദേശിയ ഭീകരവിരുദ്ധ കേന്ദ്രം യാഥാര്‍ത്ഥ്യമാകാത്തത് ദൗര്‍ഭാഗ്യകരം: പി.ചിദംബരം

ദില്ലി : ദേശീയ ഭീകരവിരുദ്ധ കേന്ദ്രം സ്ഥാപിക്കുന്നതില്‍ പല തവണ മുഖ്യമന്ത്രിമാരുടെ യോഗം ചര്‍ന്നിട്ടും ഇതുവരെ ഈ കാര്യത്തില്‍ യാതൊരു തീരുമാനവും ആവാത്തത് ദൗര്‍ഭാഗ്യകരമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം പറഞ്ഞു.

ഈ പ്രശ്‌നത്തെ കുറിച്ച്് സംസ്ഥാനങ്ങള്‍ക്കുണ്ടായിരിക്കുന്ന എല്ലാ ആശങ്കകളും പരിഹരിക്കുമെന്നും അദേഹം പറഞ്ഞു.

മെയ് 5 ന് നടക്കാനിരിക്കുന്ന യോഗത്തോടെ ഈ പ്രശ്‌നത്തിന് പൂര്‍ണ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്ന പ്രതീക്ഷ തനിക്കുണ്ടെന്നും അദേഹം കൂട്ടിച്ചേര്‍ത്തു.