ദേശിയ ജൂനിയര്‍ ഹോക്കി: കേരള ടീം പരിശീലനം തുടങ്ങി

മലപ്പുറം: ദേശിയ ജൂനിയര്‍ ഹോക്കി മത്സരത്തില്‍ പങ്കെടുക്കുന്ന കേരള ടീം അംഗങ്ങളുടെ പരിശീലനം തുടങ്ങി. കോഡൂര്‍ ചെമ്മങ്കടവ് പി.എം.എസ്.എ.എം.എ. ഹയര്‍സെക്കണ്ടറി സ്‌കൂള്‍ മൈതാനിയിലാണ് പഞ്ചദിന പരിശീലനം നടക്കുന്നത്. അറുപത്തിമൂന്നാമത് ദേശിയ ജൂനിയര്‍ ഹോക്കി മത്സരത്തില്‍ പങ്കെടുക്കുന്ന ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും ടീമംഗങ്ങളാണ് പരീശിലനം നേടുന്നത്.

പരിശീലന പരിപാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി ഉദ്ഘാടനം ചെയ്തു. ഹൈസ്‌കൂള്‍ പ്രഥമാധ്യാപകന്‍ പി. മുഹമ്മദ് അബ്ദുല്‍ നാസര്‍ അധ്യക്ഷത വഹിച്ചു.

സി.എച്ച്. ഇബ്രാഹീം, എന്‍.കെ. ഹഫ്‌സല്‍ റഹിമാന്‍, സജാദ്, കേരള ടീം മാനേജര്‍മാരും പരിശീലകരുമായ സി.എസ്. ഗിരീഷ് കുമാര്‍, തീര്‍ത്ഥ ഷാജി, യു. മുഹമ്മദ് ഷറഫുദ്ദീന്‍ റസ് വി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.