ദേശിയപാതയില്‍ കരിമ്പിലും വികെപടിയിലും വാഹനാപകടങ്ങള്‍.

തിരൂരങ്ങാടി: ദേശീയപാതയില്‍ കക്കാടിനടുത്ത് രണ്ടിടങ്ങളിലായി വാഹാനാപകടങ്ങള്‍.

ഇന്ന് രാവിലെ വികെപടിയില്‍ ബൈക്കും സൈക്കിളും കൂട്ടിയിടിച്ച് രണ്ടുപേര്‍ക്ക് പരിക്കേറ്റു. താനൂര്‍ സ്വദേശി അബ്ദുള്‍ സമ്മദ്(22), പുകയൂര്‍ പാറക്കാട് ജാബിര്‍(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും കോട്ടക്കല്‍ അല്‍മാസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കരിമ്പില്‍ ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. വളാഞ്ചേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് കെട്ടിവലിച്ച് കൊണ്ടുപോവുകയായിരുന്ന സ്വിഫ്റ്റ് കാറ് കെട്ടുപൊട്ടി പിന്നോട്ട് നിയന്ത്രണം വിട്ട്് പിറകില്‍ വന്ന ഓട്ടോയിലിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ഓട്ടോ യാത്രക്കാരായ ചുള്ളിപ്പാറ കൊഴപ്പറമ്പില്‍ മജീദിന്റെ ഭാര്യ സഫിയ(39), ഏഴുവീട്ടില്‍ മുഹമ്മദാലിയുടെ ഭാര്യ റംലത്ത്(41), കുറുമത്ത് സുലൈമാന്റെ ഭാര്യ നസീറ(35) എന്നിവര്‍ക്ക് പരിക്കേറ്റു. ഇവരെ തിരൂരങ്ങാടി എംകെഎച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.