ദേവസ്വം വോട്ട്; വിശ്വാസം നിര്‍ബന്ധമില്ല

തിരു: ദേവസ്വം ഓര്‍ഡിനെന്‍സിലെ വിവാദ വ്യവസ്ഥ ഒഴിവാക്കാന്‍ യുഡിഎഫ് യോഗത്തില്‍ തീരുമാനം. വിശ്വാസിയാണെന്ന് എഴുതിക്കൊടുക്കുന്ന എംഎല്‍എ മാര്‍ക്ക് മാത്രമായി വോട്ടവകാശം പരിമിതപ്പെടുത്താനുള്ള വ്യവസ്ഥയാണ് പിന്‍വലിക്കാന്‍ യുഡിഎഫ് ശുപാര്‍ശ ചെയ്തത്.

എല്‍ഡിഎഫിലാണ് കൂടുതല്‍ ഹിന്ദു എംഎല്‍എമാര്‍ ഉള്ളത് എന്നതാണ് യുഡിഎഫ് ഈ വിവാദ തീരുമാനം എടുക്കാനുള്ള കാരണം. എന്നാല്‍ പ്രതിപക്ഷത്തിന്റെ ശക്തമായ എതിര്‍പ്പും ഭരണഘടനാപരമായി ഈ വ്യവസ്ഥ നിലനില്‍ക്കില്ല എന്ന ഉപദേശവുമാണ് ഈ പിന്നോക്കം പോക്കിന് കാരണം. ഗവര്‍ണര്‍ ഈ വിഷയത്തില്‍ വിശദീകരണം ചോദിച്ചതും യുഡിഎഫിന് തിരിച്ചടിയായിരുന്നു.

എന്നാല്‍ സ്ത്രീകള്‍ക്ക് സംവരണം നല്‍കാന്‍ നിയമത്തില്‍ വ്യവസ്ത ചെയ്യുന്നില്ല.