ദുരൂഹ സാഹചര്യത്തില്‍ യുവതിയും യുവാവും മരിച്ചനിലയില്‍

പരപ്പനങ്ങാടി : കന്യാകുമാരി ലോഡ്ജില്‍ ദുരൂഹ സാഹചര്യത്തില്‍ പരപ്പനങ്ങാടിക്കാരായ യുവാവിനെയും യുവതിയെയും മരിച്ചനിലയില്‍ കണ്ടെത്തി. അറ്റത്തങ്ങാടി തിരിച്ചിലങ്ങാടി റോഡിലെ പാലശ്ശേരി പരമേശ്വരന്റെ മകന്‍ കുട്ടന്‍ എന്ന മിഥുന്‍ (20) ഉം ഉള്ളണം മുങ്ങാത്തിന്‍തറ ഓണക്കോട്ടില്‍ ഭാസ്‌കരന്റെ മകളായ അജലി(19) എന്നിവരെയാണ് കന്യാകുമാരി ലോഡ്ജില്‍ മരിച്ചനിലയില്‍ കണ്ടത്.

പരപ്പനങ്ങാടിപോലീസ്സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം അജ്‌ലിയെ കാണാനില്ലെന്ന്‌

അച്ഛന്‍ പരാതിപ്പെട്ടിരുന്നു. അജലി വിവാഹിതയാണ്. തിരൂര്‍ പടിഞ്ഞാറേക്കര സ്വദേശിയായ വിജയനാണ് ഭര്‍ത്താവ്. ഇദ്ദേഹം വിദേശത്താണ്.

മിഥുന്‍ പരപ്പനങ്ങാടി ചെമ്മാട് റൂട്ടിലുള്ള ട്രക്കര്‍ ഡ്രൈവറാണ്.