ദുബൈയില്‍ രാജ്യാന്തര ബോട്ട്‌ഷോ തുടങ്ങി.

ദുബായ്: ദുബൈ രാജ്യാന്തര ബോട്ട്‌ഷോ തുടങ്ങി. മറൈന്‍ ലോകത്തെ വിവിധയിനം ബോട്ടുകള്‍ ഷോയില്‍ അണിനിരക്കുന്നുണ്ട്.

സൂപ്പര്‍ ചാട്ടുകള്‍, ദേശീയലോഞ്ചുകള്‍ തുടങ്ങി വ്യത്യസ്തമായ 430 ബോട്ടുകള്‍ പ്രദര്‍ശനത്തിനായി ദുബൈ തീരത്ത് എത്തിയിരിക്കുന്നത്.

പ്രധാനമായും ഈജിപ്ത്, ഹോങ്കോംങ്, സൈപ്രസ് , യുകെ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവ വളരെ ശ്രദ്ധയാകര്‍ഷിക്കുന്നവയാണ്. 13-ാംതിയ്യതി ആരംഭിച്ച പ്രദര്‍ശനം 17-ാം തിയ്യതിവരെ നീണ്ടുനില്‍ക്കും. ദുബൈ ഇന്റര്‍നാഷണല്‍ മറൈന്‍ ക്ലബാണ് പ്രദര്‍ശനം സംഘടിപ്പിച്ചിരിക്കുന്നത്.