ദുബൈയില്‍ മലയാളിയായ ഭാര്യയെ കൊലപ്പെടുത്തിയ മുംബൈക്കാരന്‍ ഭര്‍ത്താവിനെ വെടിവെച്ച്‌ കൊല്ലാന്‍ വിധി

bushra-and-atifദുബൈ: മലയാളിയായ യുവതിയെ കൊലപ്പെടുത്തിയ കേസില്‍ മുംബൈ സ്വദേശിയായ ഭര്‍ത്താവിനെ വെടിവെച്ച്‌ കൊല്ലാന്‍ ദുബൈ കോടതി വിധി. മലയാളിയായ മിനി ധനജ്ഞയന്‍ എന്ന ബുഷ്‌റയാണ്‌ 2013 ല്‍ അല്‍ ഫുക്വയ്‌ക്കടുത്ത്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. ഇവരെ വധിച്ചത്‌ ഭര്‍ത്താവ്‌ ആതിഫ്‌ തന്നെയാണെന്ന്‌ പിന്നീട്‌ തെളിയുകയായിരുന്നു.

ബുഷ്‌റയും ആതിഫു തമ്മില്‍ പഠന കാലത്ത്‌ തുടങ്ങിയ ബന്ധം പിന്നീട്‌ വിവാഹത്തില്‍ എത്തുകയായിരുന്നു. 2008 ലാണ്‌ ഇരുവരും ദുബൈയില്‍ എത്തുന്നത്‌. വീട്ടുകാരുമായി ബന്ധം പുലര്‍ത്തിയിരുന്ന ബുഷ്‌റയെ കുറിച്ച്‌ 2013 ന്റെ ആദ്യ നാളുകള്‍ തൊട്ട്‌ വിവരമൊന്നും ലഭിച്ചിരുന്നില്ല. തുടര്‍ന്ന്‌ മാര്‍ച്ചിലാണ്‌ ബുഷ്‌റയുടെ മൃതദേഹം കണ്ടെത്തുന്നത്‌.

ബുഷ്‌റയുടെ വീട്ടുകാര്‍ മാപ്പു നല്‍കിയാല്‍ ആതിഫിന്‌ ശിക്ഷയില്‍ ഇളവു ലഭിക്കും. എന്നാല്‍ ബുഷറയുടെ വീട്ടുകാര്‍ ഇതിനു തയ്യാറല്ലെന്ന്‌ അറിയിച്ചിട്ടുണ്ട്‌. ആതിഫിനെ വെടിവെച്ച്‌ കൊല്ലാണ്‌ കോടതി വിധി. ആതിഫിന്റെ കുടുംബത്തോടൊപ്പം കഴിയുന്ന ഇവരുടെ അഞ്ചുവയസ്സുള്ള കുട്ടിയെ വിട്ടുകിട്ടാന്‍ ബുഷറയുടെ വീട്ടുകാര്‍ മുംബൈ കോടതിയെ സമീപിച്ചിരിക്കുകയാണ്‌.

Related Articles