ദുബൈയില്‍ മണല്‍ക്കാറ്റില്‍ 15 വാഹനങ്ങള്‍ അപകടത്തില്‍ പെട്ടു 15 പേര്‍ക്ക്‌ പരിക്ക്‌

dubaiദുബൈ: ഷെയ്‌ഖ്‌ സയ്യിദ്‌ റോഡില്‍ ശക്തമായ മണല്‍കാറ്റടിച്ചതു മൂലമുണ്ടായ അപകടത്തില്‍ 15 വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ശനിയാഴ്‌ച വൈകീട്ടോടെയാണ്‌ അപകടമുണ്ടായത്‌. അപകടത്തില്‍ 9 പേര്‍ക്ക്‌ പരിക്കേറ്റു കാറിനകത്ത്‌ കുടുങ്ങിപ്പോയ ഒരാളുടെ നില അതീവഗുരുതരമാണ്‌.
.
അപകടം നടന്നയുടനെ സ്ഥലത്തെത്തിയ ദുബൈ ട്രാഫിക്‌ പോലീസ്‌ രക്ഷാപ്രവര്‍ത്തനം നടത്തുകയും അപകടത്തില്‍ പെട്ടവരെ ആശുപത്രിയില്‍ എത്തിക്കുകയും ചെയ്‌തു.