ദുബായ് വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് യൂസേഴ്‌സ് ഫീ

dubai-international-airportദുബായ്: ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ യാത്രക്കാര്‍ക്ക് യൂസേഴ്‌സ് ഫീ. പാസഞ്ചര്‍ ഫെസിലിറ്റി ചാര്‍ജ്ജ് എന്ന പേരില്‍ 35 ദിര്‍ഹമാണ് ഈടാക്കുക. ജൂലൈ മുതലാണ് യൂസേഴ്‌സ് ഫീ ഈടാക്കുക എന്നാണ് റിപ്പോര്‍ട്ട്.
ദുബായ് വിമാനത്താവളം വഴി യാത്ര ചെയ്യുന്ന യാത്രക്കാരില്‍ നിന്നും യൂസേഴ്‌സ് ഫീ ഈടാക്കാനാണ് വിമാനത്താവള അതോറിറ്റിയുടെ തീരുമാനം. 35 ദിര്‍ഹം വീതം ഒരാള്‍ക്ക് ഈടാക്കും. എഫ് സിക്‌സ് എന്ന പേരിലാണ് യൂസേഴ്‌സ് ഫീ ഈടാക്കുക. വിമാനടിക്കറ്റിന്റെ തുകയ്‌ക്കൊപ്പം ആണ് യൂസേഴ്‌സ് ഫീയും നല്‍കേണ്ടത്. ദുബായ് വിമാനത്താവളം വഴിയുള്ള ട്രാന്‍സിറ്റ് യാത്രക്കാരും യൂസേഴ്‌സ് ഫീ നല്‍കണം. അതെസമയം രണ്ട് വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും വിമാനജീവനക്കാര്‍ക്കും യൂസേഴ്‌സ് ഫീ അടയ്‌ക്കേണ്ടതില്ല. ജൂലൈ ഒന്നിന് ശേഷം യാത്ര ചെയ്യുന്നവരില്‍ നിന്നാണ് യൂസേഴ്‌സ് ഫീ ഈടാക്കുക.

മാര്‍ച്ച് ഒന്നിന് ശേഷം ടിക്കറ്റ് എടുക്കുന്ന വര്‍ക്കും ഇത് ബാധകമായിരിക്കും. ഇക്കാര്യത്തെ കുറിച്ചുള്ള നിര്‍ദേശം എയര്‍പോര്‍ട്ട് അതോറിറ്റിക്ക് നല്‍കി കഴിഞ്ഞതായാണ് ട്രാവല്‍ ഏജന്‍സികള്‍ വ്യക്തമാക്കുന്നത്. ടിക്കറ്റ് വില ഇടയ്ക്കിടയ്ക്ക് വര്‍ദ്ധിപ്പിക്കുന്ന വിമാന കമ്പികളുടെ നടപടികള്‍ക്ക് പുറമെ യൂസേഴ്‌സ് ഫീയുടെ അധികഭാരം കൂടി ഇനിമുതല്‍ യാത്രക്കാര്‍ വഹിക്കേണ്ടിവരും.