ദുബായില്‍ വാഹനാപകടത്തില്‍ മലയാളി യുവാവും മകനും മരിച്ചു

Story dated:Tuesday May 17th, 2016,02 48:pm

ദുബായ്‌: ദുബായിലുണ്ടായ വാഹനാപകടത്തില്‍ തൃശൂര്‍ സ്വദേശിയായ യുവാവും മകനും മരിച്ചു. തൃശൂര്‍ കേച്ചേരി ചിറന്നല്ലൂര്‍ ചൂണ്ടല്‍ ഹൗസില്‍ സണ്ണി(45), 10 വയസ്സുള്ള മകന്‍ എന്നിവരാണ്‌ മരിച്ചത്‌. ദുബായിയിലെ മുഹൈസിന വ്യവസായ മേഖലയില്‍ വെച്ചാണ്‌ അപകടം സംഭവിച്ചത്‌.

അപകടത്തില്‍ പിരിക്കേറ്റ ഭാര്യയേയും ഇളയമകനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനത്തിന്‌ പിറകില്‍ മറ്റൊരു വാഹനം ഇടിച്ചാണ്‌ അപകടം സംഭവിച്ചത്‌.

അവധിക്ക്‌ ഭര്‍ത്താവിനടുത്ത്‌ സന്ദര്‍ശക വിസിയിലെത്തിയതായിരുന്നു ഭാര്യയും മക്കളും . മെയ്‌ 28 ന്‌ ഇവര്‍ നാട്ടിലേക്ക്‌ തിരിച്ച്‌ പോകാനിരിക്കുകയായിരുന്നു. മരിച്ച മകന്‍ ആറാംക്ലാസ്‌ വിദ്യാര്‍ത്ഥിയാണ്‌. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക്‌ കൊണ്ടുപോകും.