ദുബായില്‍ ബാല്‍ക്കണയില്‍ നിന്ന്‌ വീണ്‌ 5 വയസ്സുകാരി മരിച്ചു

ദുബായ്‌: ബാല്‍ക്കണിയില്‍ നിന്നും വീണ്‌ അഞ്ചുവയസുകാരി മരിച്ചു. ബാല്‍ക്കണിയിലെ ജനാലിലൂടെ പുറത്തേക്കു നോക്കിയ കുട്ടിയാണ്‌ താഴേക്ക്‌ വീണത്‌. അപ്പാര്‍ട്ട്‌മെന്റിന്റെ എട്ടാം നിലയില്‍ നിന്നാണ്‌ കുട്ടി വീണത്‌.

രക്ഷിതാക്കള്‍ ജോലിക്ക്‌ പോകുമ്പോള്‍ വീട്ടുജോലിക്കാരിയാണ്‌ അഞ്ചും മൂന്നും വയസുള്ള രണ്ട്‌ കുട്ടികളെ നോക്കിയിരുന്നത്‌. ഇളയകുട്ടി ഉറക്കത്തില്‍ നിന്ന്‌ എഴുന്നേറ്റപ്പോള്‍ ജോലിക്കാരി താഴത്തെ പാര്‍ക്കിങ്‌ ഏരിയയില്‍ കളിക്കാന്‍ കൊണ്ടുപോയിരിക്കുകയായിരുന്നു. ഈ സമയത്ത്‌ മൂത്ത കുട്ടി ഉറക്കത്തിലായിരുന്നു. എന്നാല്‍ ഇവര്‍ തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാണാനില്ലായിരുന്നു. ബാല്‍ക്കണിയിലെ ജനല്‍ തുറന്ന്‌ കിടക്കുന്നത്‌ കണ്ടത്‌. ഇതുവഴി നോക്കയിപ്പോഴാണ്‌ കുഞ്ഞ്‌ താഴെ രക്തത്തില്‍ കുളിച്ച്‌ കിടക്കുന്നത്‌ കണ്ടത്‌.