ദുബായില്‍ പുത്തന്‍ തൊഴിലവസരങ്ങള്‍

ദുബായില്‍ തൊഴിലവസരങ്ങള്‍ക്കായി  വാക്-ഇന്‍ ഇന്റര്‍വ്യൂ
ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ സ്വകാര്യ കമ്പനിയിലേയ്ക്ക് വിവിധ തസ്തികകളിലേയ്ക്കുള്ള നിയമനത്തിനായി അപേക്ഷ ക്ഷണിക്കുന്നു. ഓവര്‍സീസ് ഡെവലപ്‌മെന്റ് & എംപ്ലോയ്‌മെന്റ് പ്രമോഷന്‍ കണ്‍സള്‍ട്ടന്റ് ലിമിറ്റഡ് (ഒ.ഡി.ഇ.പി.സി.) മുഖാന്തിരമാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്.

എയര്‍ലെസ്സ് സ്‌പ്രേ പെയിന്റര്‍, ജൂനിയര്‍ സ്‌പ്രേ പെയിന്റര്‍, സാന്‍ഡ് ബ്ലാസ്റ്റര്‍, വെല്‍ഡര്‍ (അരൃ & ങശഴ), സ്റ്റീല്‍ ഫിറ്റര്‍, സ്റ്റീല്‍/സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍, ഹെവി ഡ്യൂട്ടി ഡ്രൈവര്‍, പെയിന്റിംഗ് സൂപ്പര്‍വൈസര്‍ എന്നീ തസ്തികക
ളിലേയ്ക്കുള്ള നിയമനങ്ങള്‍ക്കാണ് വാക്-ഇന്‍ ഇന്റര്‍വ്യൂ നടക്കുക.

എയര്‍ലെസ്സ് സ്‌പ്രേ പെയിന്റര്‍ തസ്തികയിലേക്കുള്ളവര്‍ക്ക്, എയര്‍ലെസ്സ് സ്‌പ്രേ പെയിന്റിംഗില്‍ 2-3 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.

സ്‌പ്രേ പെയിന്റര്‍ തസ്തികയിലേക്കുള്ളവര്‍ക്ക്, സ്‌പ്രേ പെയിന്റിംഗില്‍ 3 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ജൂനിയര്‍ സ്‌പ്രേ പെയിന്റര്‍ തസ്തികയിലേക്കുള്ളവര്‍ക്ക്, സ്‌പ്രേ പെയിന്റിംഗില്‍ 2 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം.
സാന്‍ഡ് ബ്ലാസ്റ്റര്‍, വെല്‍ഡര്‍ തസ്തികകളിലേയ്ക്ക് അപേക്ഷിക്കുന്ന

വര്‍ക്ക് 4 വര്‍ഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. സ്റ്റീല്‍ ഫിറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് ഐ.ടി.ഐ.യും 1-2 വര്‍ഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം. സ്റ്റീല്‍ സ്ട്രക്ചറല്‍ ഫാബ്രിക്കേറ്റര്‍ തസ്തികയിലേയ്ക്ക് അപേക്ഷിക്കുന്നവര്‍ക്ക് 2-4 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. ഹെവി ഡ്യൂട്ടി ഡ്രൈവര്‍ക്ക് യു.എ.ഇ. ഡ്രൈവിംഗ് ലൈസന്‍സ് നിര്‍ബന്ധമാണ്. പെയിന്റിംഗ് സൂപ്പര്‍വൈസര്‍ക്ക്, സ്ട്രക്ചറല്‍ പെയിന്റിംഗ്, ഓയില്‍ & ഗ്യാസ് ഓട്ടോമോട്ടീവ് ഇന്‍ഡസ്ട്രി എന്നിവയില്‍ 4 വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം.

ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വിശദമായ ബയോഡേറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ ഒറിജിനലുകളും പകര്‍പ്പുകളും, പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് കളര്‍ ഫോട്ടോകള്‍ എന്നിവ സഹിതം തിരുവനന്തപുരത്ത് വഞ്ചിയൂര്‍ അമ്പലത്തുമുക്കില്‍ പ്രവര്‍ത്തിക്കുന്ന ഒ.ഡി.ഇ.പി.സി.യുടെ ഓഫീസില്‍ ഒക്ടോബര്‍ 18-ാം തീയതി രാവിലെ 10 മണിക്ക് ഹാജരാകേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കേണ്ട വെബ് സൈറ്റ്: www.odepc.kerala.gov.in. . ടെലിഫോണ്‍ നമ്പര്‍ 0471-2576314/19.