ദീപാ നിശാന്തിനെതിരെ കേസെടുക്കണമെന്നാവാശ്യപ്പട്ട്‌ പോലീസില്‍ പരാതി

deepa-nishanth1തൃശൂര്‍: ബീഫ്‌ ഫെസ്റ്റിവെല്ലിനെ പിന്തുണച്ച്‌ ഫേസ്‌ബുക്ക്‌ പോസ്‌റ്റിട്ട തൃശൂര്‍ കേരളവര്‍മ്മ കോളേജിലെ അധ്യാപിക ദീപ നിശാന്തിനെതിരെ പോലീസില്‍ പരാതി. തൃശൂര്‍ സ്വദേശി മനോജ്‌കുമാര്‍ എന്നയാളാണ്‌ പരാതിയുമായി രംഗത്തെത്തിയത്‌.

കേരളവര്‍മ്മ കോളജിലെ വിദ്യാര്‍ഥികള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കാനും അക്രമത്തെ പ്രോത്സാഹിപ്പിക്കാനും ശ്രമിച്ചു എന്നാരോപിച്ചാണ്‌ ദീപയ്‌ക്കെതിരെ പരാതി നല്‍കിയിരിക്കുന്നത്‌.

കേരള വര്‍മ്മ കോളേജിലുണ്ടായ അനിഷ്ട സംഭവങ്ങള്‍ക്ക്‌ ദീപയുടെ പോസ്‌റ്റ്‌ കാരണമായെന്നും പരാതിയില്‍ ആരോപണമുണ്ട്‌. പരാതിയിന്മേല്‍ പോലീസ്‌ കേസെടുത്ത്‌ അന്വേഷിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും മനോജ്‌ കുമാര്‍ വ്യക്തമാക്കി.

അധ്യാപിക ദീപാ നിശാന്ത്‌ നല്‍കിയ വിശദീകരണ യോഗം ചര്‍ച്ചചെയ്‌തു. തുടര്‍ന്നാണ്‌ നടപടി വേണ്ടെന്ന്‌ തീരുമാനിച്ചത്‌. വിദ്യാര്‍ഥികള്‍ക്കിടയില്‍ ചേരിതിരിവ്‌ ഉണ്ടാക്കാന്‍ അധ്യാപിക ശ്രമിച്ചിട്ടില്ലെന്ന്‌ യോഗം വിലയിരുത്തി. കാമ്പസില്‍ ബീഫ്‌ കൊണ്ടുവരുന്നത്‌ വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടില്ലെന്നും കാന്റീനിലെ ബീഫ്‌ നിരോധനം തുടരുമെന്നും കോളേജ്‌ അധികൃതര്‍ വിശദീകരിച്ചിരുന്നു.

അധ്യാപികയ്‌ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന്‌ യോഗത്തില്‍ തീരുമാനിക്കുകയും ചെയ്‌തിരുന്നു. ഈ സാഹചര്യത്തിലാണ്‌ മനോജ്‌കുമാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്‌.