ദീപന്റെ ‘സിമ്മില്‍’ ആന്‍ അഗസ്റ്റിന്‍.

മലയാള സിനിമ പ്രേക്ഷരെ ആക്ഷന്‍സിനിമയുടെ ത്രില്ലടിപ്പിച്ച ദീപന്‍ തന്റെ ചുവടൊന്നു മാറ്റി ചവിട്ടാ നൊരുങ്ങുന്നു. ഒരു കോമഡി ചിത്രവുമായാണ് ദീപന്‍ ഇത്തവണയെത്തിയിരിക്കുന്നത്. ‘സിം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ ആന്‍ അഗസ്റ്റിനാണ് നായികയായ് വേഷമിടുന്നത്. നായകന്‍ തട്ടത്തിന്‍ മറയത്തില്‍ എന്ന ചിത്രത്തില്‍ ഒരു യുവ കമ്മ്യൂണിസ്റ്റു കാരനെ തന്‍മയത്തോടെ അവതരിപ്പിച്ച ദീപക്കും.

പൃഥ്വിരാജിനെ നായകനാക്കി ദീപന്‍ സംവിധാനം ചെയ്ത ആക്ഷന്‍ ചിത്രങ്ങളായിരുന്നു പുതിയ മുഖവും ഹീറോയും. എന്നാല്‍ തന്റെ പുതിയ ചിത്രമായ സിമ്മില്‍ യുവാക്കാളുടെ ജീവിതത്തില്‍ മൊബൈല്‍ഫോണ്‍ വരുത്തിവെക്കുന്ന ഗുണവും ദോഷവും തമശയിലൂടെ പറയുകയാണ് ദീപന്‍.

അനുകാലിക പ്രസക്തമായ കാര്യങ്ങള്‍ തമശായിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കറ രചിച്ചിരിക്കുന്നത് സതീഷും സുരേഷും ചേര്‍ന്നാണ്.