ദില്ലി തെരഞ്ഞെടുപ്പ് ബിജെപി വിജയത്തിലേക്ക്

ന്യൂ ദില്ലി : കോണ്‍ഗ്രസ്സിനും ഷീലാദിഷിതിനും കനത്ത തിരിച്ചടി നല്‍കിക്കൊണ്ട് ദില്ലി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മൂന്ന് മുന്‍സിപ്പാലിറ്റികളിലും ബി.ജെ.പി അധികാരത്തിലേറുമെന്ന് സൂചന.

കിഴക്കന്‍ ദില്ലിയിലും വടക്കന്‍ ദില്ലിയിലും അവര്‍ സുരക്ഷിതമായ ഭൂരിപക്ഷം നേടിക്കഴിഞ്ഞു. തെക്കന്‍ ദില്ലിയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബി.ജെ.പി മാറി.

ആദ്യ 123 ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 68 എണ്ണം ബി.ജെ.പി കൈക്കലാക്കി . 37 എണ്ണത്തില്‍ മാത്രമേ കോണ്‍ഗ്രസ് ജയിച്ചിട്ടുള്ളു.

ഈ കനത്ത തോല്‍വി കോണ്‍ഗ്രസിനെ പ്രതിരോധത്തിലാഴ്ത്തിയിരിക്കുകയാണ്. അഴിമതിക്കെതിരെയുള്ള ഒരു തരംഗം ഇന്ത്യയില്‍ നിലനില്‍കുന്നുണ്ടെന്നും അതിന്റെ പ്രതിഫലനമാണ് ഇന്ത്യന്‍ തലസ്ഥാനത്ത്് കണ്ടതെന്നും ബിജെപി പ്രസിഡന്റ് നിധിന്‍ ഗഡ്്്കരി അഭിപ്രായപ്പെട്ടു.