ദില്ലി-കൊച്ചി എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി ഭോപ്പാലില്‍ ഇറക്കി

air-indiaഭോപ്പാല്‍: എയര്‍ ഇന്ത്യയുടെ ദില്ലി-കൊച്ചി വിമാനം അടിയന്തിരമായി ഭോപ്പാലില്‍ ഇറക്കി. ഇന്നു രാവിലെ 8.15 ഓടെയാണ് വിമാനത്തിനുള്ളിലെ കാര്‍ഗോയില്‍ അഗ്നിബാധയുണ്ടെന്നു സംശയിക്കുന്നതായും പുക ഉയരുന്നത് കണ്ടതായും ക്രൂ അധികൃതര്‍ അറിയിച്ചത്. തുടര്‍ന്ന് വിമാനം ഭോപ്പാലില്‍ അടിയന്തരമായി ഇറക്കി. പരിശോധനയില്‍ പ്രശ്‌നങ്ങളൊന്നും കണ്ടില്ല.

വിമാനത്തിനുള്ളിലെ യാത്രക്കാരെ ഒഴിപ്പിച്ച് പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. സാങ്കേതികമായ തകരാറു കാരണമാണ് വിമാനം അടിയന്തരമായി ഇറക്കിയതെന്നും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.

ഇന്നു പുലര്‍ച്ചെ 5.45ന് ദില്ലിയില്‍ നിന്നും പുറപ്പെട്ട വിമാനം 9 മണിക്കായിരുന്നു കൊച്ചിയില്‍ എത്തേണ്ടിയിരുന്നത്.