ദില്ലിയില്‍ വാഹനനിയന്ത്രണം;ഇരുചക്രവാഹനങ്ങളെക്കൂടി ഉള്‍പ്പെടുത്തിയേക്കും

downloadദില്ലി: അന്തരീക്ഷ മലിനീകരണം കുറയ്ക്കാനായി കൊണ്ടുവന്ന ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണത്തില്‍ ഇരു ചക്ര വാഹനങ്ങളെ കൂടി ഉള്‍പ്പെടുത്താന്‍ ദില്ലി സര്‍ക്കാര്‍ ആലോചിക്കുന്നു. ഗതാഗത മന്ത്രി ഗോപാല്‍ റായ് ആണ് ഇക്കാര്യം അറിയിച്ചത്.എല്ലാ മാസവും 15 ദിവസം നിയന്ത്രണം ഏര്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്നും,രണ്ടാം ഘട്ടം പൂര്‍ത്തിയായതിനു ശേഷം ഇക്കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ഗോപാല്‍ റായ് പറഞ്ഞു.ജനവരിയില്‍ നടപ്പിലാക്കിയ ആദ്യ ഘട്ടത്തിലും,ഏപ്രില്‍ 15 മുതല്‍ ആരംഭിച്ച രണ്ടാം ഘട്ടത്തിലും ഇരു ചക്ര വാഹനങ്ങളെ ഒഴിവാക്കിയിരുന്നു.

ഒറ്റ ഇരട്ട അക്ക പരിക്ഷ്‌കരണം ഏറെ ഫലവത്തായെന്നും മലിനീകരണ തോത് വലിയ രീതിയില്‍ കുറയ്ക്കാന്‍ സാധിച്ചുട്ടുണ്ടെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ പറഞ്ഞു. പരിഷ്‌കരണം നടപ്പിലാക്കി രണ്ട് ദിവസത്തിനുള്ളില്‍ ആയിരത്തിലധികം പേരാണ് നിയമംലംഘിച്ചതിന്റെ പേരില്‍ പിഴയൊടുക്കിയത്.