ദില്ലിയില്‍ ഏഴുവയസുകാരിയെ കൂട്ടബലാത്സംഗത്തിനിരയാക്കി;ഒരാള്‍ അറസ്‌റ്റില്‍

ദില്ലി: ദില്ലിയിലെ തിഗ്രിയില്‍ ഏഴു വയസുകാരിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗത്തിനിരയാക്കി. സംഭവത്തില്‍ ഒരാളെ അറസ്‌റ്റ്‌ ചെയ്‌തു. മറ്റ്‌ രണ്ട്‌ പ്രതികള്‍ക്കായി പോലീസ്‌ അന്വേഷണം ആരംഭിച്ചു.

വീടിന്‌ സമീപത്തെ പര്‍ക്കില്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്ന ഒന്നാം ക്ലാസില്‍ പഠിക്കുകയായിരുന്ന കുട്ടിയെ മൂന്നംഗ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. കുട്ടിയെ പിന്നീട്‌ ഉപേക്ഷിച്ച്‌ സംഘം കടന്നു കളയുകയായിരുന്നു.

സമീപത്തുള്ള പാര്‍ക്കില്‍ വെച്ചാണ്‌ ഗുരുതരാവസ്ഥയിലായ കുട്ടിയെ കണ്ടെടുത്തത്‌. കുട്ടിയെ ഉടന്‍ ദില്ലിയിലെ എയിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

കഴിഞ്ഞ രണ്ടു ദിവസത്തിനിടെ ദില്ലിയിലുണ്ടാകുന്ന രണ്ടാമത്തെ ബലാത്സംഗമാണ്‌ ഇത്‌. കഴിഞ്ഞ ദിവസമാണ്‌ ദില്ലിയിലെ നജാഫ്‌ഗര്‍ മേഖലയില്‍ വെച്ച്‌ 14 കാരിയെ ആറംഗ സംഘം ക്രൂരമായി ബലാത്സംഗത്തിനിരയാക്കിയത്‌.