ദില്ലിയിലെ ഫിക്കി ഓഡിറ്റോറിയത്തില്‍ വന്‍ തീപിടുത്തം;2 അഗ്നിശമന ജീവനക്കാര്‍ക്ക് പൊള്ളലേറ്റു

delhi-fireദില്ലിയില്‍ ഫിക്കി (FICCI) ഓഡിറ്റോറിയത്തില്‍ തീപിടുത്തം. പുലര്‍ച്ചെ ഏകദേശം രണ്ട് മണിയോടെയാണ് മാന്‍ഡി ഹൗസിലുള്ള ഫിക്കിയുടെ ഓഡിറ്റോറിയത്തിന് തീപിടിച്ചത്. തുടര്‍ന്ന് കെട്ടിടത്തിനുള്ളിലുള്ള നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയത്തിനും തീപിടിച്ചു. കെട്ടിടത്തിനുള്ളില്‍ ആളുകള്‍ കുറവായിരുന്നത് മൂലം വന്‍ ദുരന്തമാണ് ഒഴിവായത്. തീ ഭാഗികമായി അണച്ചു.

അതേസമയം 37 ഫയര്‍ യൂണിറ്റുകള്‍ എത്തിയാണ് തീ അണക്കുന്നത്. സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണവിധേയമാണ്. തീയണക്കുന്നതിനിടെ രണ്ട് അഗ്നിശമന ജീവനക്കാര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്.

കെട്ടിടത്തിന് ഏറ്റവും മുകളിലുള്ള ഫിക്കി ഓഡിറ്റോറിയത്തില്‍ പടര്‍ന്ന തീ പിന്നീട് കെട്ടിടത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും വ്യാപിക്കുകയായിരുന്നു. സംഭവസ്ഥലത്ത് സുരക്ഷാസേന ക്യാംപ് ചെയ്യുകയാണ്.