ദിനേഷ് ത്രിവേദി രാജിവെച്ചു

ദില്ലി: കേന്ദ്ര റെയില്‍വേ മന്ത്രി ദിനേഷ് ത്രിവേദി രാജിവെച്ചു.  തൃണമൂല്‍ നേതാവ് മമതാ ബാനര്‍ജി ആവശ്യപ്പെട്ടതനുസരിച്ചാണ് രാജി തീരുമാനം പ്രധാനമന്ത്രിയെ രേഖാമൂലം അറിയിച്ചത്. എന്നാല്‍ രാജിക്കാര്യം പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടില്ല.

 

പാര്‍ട്ടിയുടെ എല്ലാം എംപിമാരോടും ദില്ലിയിലുണ്ടായിരിക്കണെമന്ന് മമത ആവശ്യപ്പെട്ടിട്ടുണ്ട്.

 

ബജറ്റ് അവതരണ തര്‍ക്കത്തെ തുടര്‍ന്ന് ത്രിവേദിയോട് രാജിവെക്കണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വിപ്പ് കല്യാണ്‍ ബാനര്‍ജിയുടെ നിര്‍ദേശം നല്‍കിയിരുന്നെങ്കിലും ത്രിവേദി നിരാകരിക്കുകയായിരുന്നു. ബംഗാളില്‍ നിന്നുതന്നെയുള്ള മുകുള്‍ റോയ് പകരം റെയില്‍വേ മന്ത്രിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.