ദാവൂദിന്റെ ലേലത്തില്‍ പിടിച്ച കാര്‍ ഇന്ന്‌ കത്തിക്കും

imageമുംബൈ: അധോലോക കുറ്റവാളി ദാവൂദ്‌ ഇബ്രാഹിം ഉപയോഗിച്ചിരുന്ന കാര്‍ ലേലത്തിലെടുത്തയാള്‍ ഇന്ന്‌ കത്തിക്കും. മുംബൈയില്‍ ഡിസംബര്‍ ഒമ്പതിന്‌ നടന്ന ലേലത്തിലാണ്‌ സ്വാമി ചക്രപാണി ദാവൂദിന്റെ ഹുണ്ടായ്‌ അക്‌സന്റ്‌ കാര്‍ 32,000 രൂപയ്‌ക്ക്‌ വാങ്ങിയത്‌.

കാര്‍ ആദ്യം ആംബുലന്‍സാക്കി മാറ്റാണ്‌ താന്‍ തീരുമാനിച്ചിരുന്നതെങ്കിലും ദാവൂദിന്റെ ആളുകളുടെ ഭീഷണിയെ തുടര്‍ന്ന്‌ കാര്‍ കത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്നും ചക്രപാണി പറയുന്നു. ദാവൂദും സംഘവും രാജ്യത്ത്‌ നടത്തിയ തീവ്രവാദ പ്രവര്‍ത്തനത്തിന്റെ അന്ത്യം കുറിക്കുക എന്ന നിലയിലാണ്‌ കാര്‍ ്‌പ്രതീകാത്മകമായി കത്തിക്കുന്നത്‌. മുംബൈയില്‍ നിന്ന്‌ മറ്റൊരു വാഹനത്തിലാണ്‌ കാര്‍ ദില്ലിയിലെത്തിച്ചത്‌. ഗാസിയാബാദിലെ ഇന്ദിരപുരത്ത്‌ ഉച്ചയ്‌ക്ക്‌ ഒരു മണിക്കും രണ്ടുമണിക്കും ഇടയിലായിരിക്കും കാര്‍ കത്തിക്കുക.

അഖിലേന്ത്യ ഹിന്ദു മഹാസഭയുടെ ദേശീയ പ്രസിഡന്റായിട്ടാണ്‌ ചക്രപാണി അവകാശപ്പെടുന്നത്‌.