ദാമോദരന്‍ പോറ്റി ശബരിമല മേല്‍ശാന്തി

ശബരിമല: അയ്യപ്പക്ഷേത്രത്തിലെയും മാളികപ്പുറത്തെയും മേല്‍ശാന്തിമാരെ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുത്തു. വൈക്കം തെക്കേനട ആറാട്ടുകുളം പ്രണവത്തില്‍ എന്‍ ദാമോദരന്‍ പോറ്റിയാണ് അയ്യപ്പക്ഷേത്ര മേല്‍ശാന്തി. കൂത്താട്ടുകുളം കാരമല കരിക്കോട് ഇല്ലം എ എന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയാണ് മാളികപ്പുറം മേന്‍ശാന്തി. ബുധനാഴ്ച രാവിലെ ഉച്ചപൂജയ്ക്കുശേഷം 7.45ഒടെയാണ് നറുക്കെടുപ്പാരംഭിച്ചത്.

എഴുത്തുപരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷം ഒമ്പതുപേരുടെ പട്ടിക അയ്യപ്പക്ഷേത്രത്തിലേക്കും പത്ത് പേരുടെ പട്ടിക മാളികപ്പുറത്തേക്കും തയ്യാറാക്കി.

നറുക്കുകള്‍ നിക്ഷേപിച്ച വെള്ളിക്കുടങ്ങള്‍ തന്ത്രി കണ്ഠരര് രാജീവര് പൂജിച്ചു നല്‍കി. പന്തളം കൊട്ടാരത്തിലെ ആറു വയസ്സുകാരന്‍ ഹൃഷികേശ് വര്‍മയാണ് നറുക്കെടുത്തത്.