ദര്‍ശനി അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന്‌ അരങ്ങുണര്‍ന്നു

film festivalതിരൂര്‍: തുഞ്ചത്തെഴുച്ഛന്‍ മലയാള സര്‍വ്വകലാശാല ദര്‍ശനി അന്തര്‍ദേശീയ ചലച്ചിത്രോത്സവത്തിന്‌ അരങ്ങുണര്‍ന്നു. സംവിധായകന്‍ ശ്യാമപ്രസാദ്‌ മേള ഉദ്‌ഘാടനം ചെയ്‌തു. മറാത്തി ചിത്രമായ കോര്‍ട്ടിന്റെ പ്രദര്‍ശനത്തോടെയാണ്‌ മേളയ്‌ക്ക്‌ തുടക്കമായത്‌.

പ്രെഫ.കെ എം ഭരതന്‍,പ്രൊഫ.അനിതകുമാരി, പ്രൊഫ.മധു ഇറങ്കര, ഡോ.മുഹമ്മദ്‌ റാഫി തുടങ്ങിയവര്‍ സംസാരിച്ചു.