ദയാബായിയെ കെഎസ്‌ആര്‍ടിസി കബസില്‍ നിന്നും ഇറക്കി വിട്ടു

social-worker-daya-bai-ePathramതൃശൂര്‍: സാമൂഹിക പ്രവര്‍ത്തക ദയാബായിയെ കെഎസ്‌ആര്‍ടിസി ബസില്‍ നിന്നും ഇറക്കി വിട്ടതായി പരാതി. തൃശൂരില്‍ നിന്നും ആലുവയിലേക്ക്‌ പോകുന്നവഴി ഇന്നലെ രാത്രിയാണ്‌ സംഭവം. വഴി ചോദിച്ച തന്നെ ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന്‌ മോശം വാക്കുകളുപയോഗിച്ച്‌ അധിക്ഷേപിച്ച്‌ ബസില്‍ നിന്ന്‌ ഇറക്കിവിട്ടതായി ദയാബായി ആരോപിച്ചു. വഴിയറിയാത്ത തന്നെ ആലുവക്ക്‌ സമീപം പരിചയമില്ലാത്ത സ്ഥലത്താണ്‌ ഇറക്കിവിട്ടത്‌. ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്ക്‌ പരാതി നല്‍കുമെന്ന്‌ ദയാബായി പറഞ്ഞു.

തന്റെ വസ്‌ത്രധാരണം കൊണ്ടാണോ ഇത്തരത്തില്‍ പെരുമാറുന്നതെന്ന്‌ ചോദിച്ചപ്പോഴും കണ്ടക്ടര്‍ മോശമായാണ്‌ പ്രകരിച്ചതെന്ന്‌ അവര്‍ പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ ശിക്ഷാനടപടികള്‍ വേണമെന്ന്‌ ആഗ്രഹമില്ലെന്ന്‌ പറഞ്ഞ അവര്‍ യാത്രക്കാരോട്‌ ഇനിയെങ്കിലും മാന്യമായി പെരുമാറാന്‍ ജീവനക്കാര്‍ തയ്യാറാകണമെന്നും പറഞ്ഞു.

തൃശൂരില്‍ ഒരു പരിപാടിയില്‍ പങ്കെടുത്ത്‌ മടങ്ങവെയാണ്‌ സംഭവം നടന്നത്‌.