ദമാമില്‍ യാത്രയ്ക്കിടയില്‍ മലയാളികളെ കവര്‍ച്ചചെയ്തു.

ദമാം: ദമാമില്‍ ടാക്‌സി യാത്രക്കിടെ മലയാളികള്‍ കവര്‍ച്ചയ്ക്കിരയായി. ദല്ലയില്‍ നിന്ന് ദമാം സെന്ററിലേക്ക് ടാക്‌സിയില്‍ സഞ്ചരിക്കുകയായിരുന്ന മമ്പാട് സ്വദേശികളായ സഫറുള്ള, മുഹമ്മദ് റാഫി എന്നിവരാണ് കവര്‍ച്ചയ്ക്കിരയായത്.

് ടാക്‌സിയില്‍ സഞ്ചരിക്കുകയായിരുന്ന ഇവരോടൊപ്പം രണ്ട് സുഡാനികളും ഉണ്ടായിരുന്നു. വാഹനം ജുബൈല്‍ റോഡിലെത്തിയപ്പോള്‍ ഈ സുഡാനികളിലൊരാള്‍ തന്റെ പേഴ്‌സ് കാണാനില്ലെന്നും വാഹനം ഉടന്‍ നിര്‍ത്തണമെന്നും ആവശ്യപ്പെട്ട് ഡ്രൈവറുടെ കഴുത്തില്‍ കത്തിവെക്കുകയുമായിരുന്നു. വാഹനം നിര്‍ത്തിയതോടെ സംഘം ഡ്രൈവറുടേയും മലയാളികളുടെയും പേഴ്‌സ് വാങ്ങി പരിശോധിക്കുകയും സഫറുള്ളയുടെ പേഴ്‌സിലുണ്ടായിരുന്ന 2500 റിയാല്‍ എടുക്കുകയും ചെയ്തു. പിന്നീട് ഇവരെ തള്ളിമാറ്റി വീണ്ടും ഈ കാറില്‍ തന്നെ രക്ഷപ്പെടുകയുമായിരുന്നു.

കാറിന്റെ ഡ്രൈവര്‍ അറബ് വംശജനാണ്. സ്‌പോണ്‍സറുമായി ആലോചിച്ച ശേഷം കേസുകൊടുക്കുമെന്ന് സഫറുള്ളയും മൊഹമ്മദ് റാഫിയും പറഞ്ഞു.