ത്യാഗസ്മരണയില്‍ ബലിപെരുന്നാള്‍

പരപ്പനങ്ങാടി : ത്യാഗത്തിന്റെയും ആത്മസമര്‍പ്പണത്തിന്റെയും സ്മരണ പുതുക്കി നാടെങ്ങും ബലിപെരുന്നാള്‍ ആഘോഷിച്ചു. ഈദ്ഗാഹുകളിലും മസ്ജിദുകളിലും പെരുന്നാള്‍ നമസ്‌കാരം നടന്നു.

പരപ്പനങ്ങാടി എസ്എന്‍എം ഹയര്‍സെക്കന്‍ഡറി സ്‌ക്കൂള്‍ ഗ്രൗണ്ടില്‍ നടന്ന ഈദ്ഗാഹിന് ഷെയ്ക്ക് ദാരിമിയും , പുത്തരിക്കല്‍ സ്റ്റേഡിയത്തില്‍ നടന്ന ഈദ്ഗാഹിന് ഹുസൈന്‍ കോയും, ടൗണ്‍ സ്‌കൂള്‍ ഗ്രൗണ്ടിലും ഈദ്ഗാഹിന് മുസ്തഫ ഹുസൈനും നേതൃത്വം നല്‍കി.

രാവിലെ 7.30 മണിക്കാരംഭിച്ച നമസ്‌കാരം 8 മണിക്ക് അവസാനിച്ചു.

Photo: Nabeel Musliyarakath

Related Articles