തോറ്റിട്ടും ജയിച്ചവരായി മലപ്പുറം

ദില്ലി : സുബ്രതോ കപ്പിന്റെ ഫൈനലില്‍ വിജയിക്കാനായില്ലെങ്കിലും മലപ്പുറത്തിന്റെ കുട്ടികള്‍ക്ക് നെഞ്ചുയര്‍ത്തി തിരിച്ചുവരാം. വീറുറ്റ പോരാട്ടം കാഴ്ചവെച്ചാണ് അവര്‍ തോല്‍വി ഏറ്റുവാങ്ങിയത്.

ദില്ലി അബേദ്ക്കര്‍ സ്‌റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ യുക്രൈന്റെ ഡൈനാമോ കീവ് ജൂനിയര്‍ ടീമിനോട് രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് എംഎസ്പി പരാജയപ്പെട്ടത്. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍ക്കീപ്പറായി എംഎസ്പിയുടെ വിഷ്ണുവിനെ തിരഞ്ഞെടുത്തു.