തോമസ് ചാണ്ടി മന്ത്രിയാകും

തിരുവനന്തപുരം: ഫോണ്‍വിവാദത്തെ തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ച എ. കെ ശശീന്ദ്രന്റെ ഒഴിവിലേക്ക് തോമസ് ചാണ്ടിയെ തെരഞ്ഞെടുത്തു. എന്‍സിപി നേതാക്കള്‍ വെള്ളിയാഴ്ച മുഖ്യമന്ത്രിയ്ക്ക് തോമസ് ചാണ്ടിയെ മന്ത്രിയായി തീരുമാനിച്ചത് സംബന്ധിച്ച് കത്ത് നല്‍കി. വെള്ളിയാഴ്ച ചേര്‍ന്ന എല്‍ഡിഎഫ് യോഗം മന്ത്രിസ്ഥാനം സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയായിരുന്നു.

എന്‍സിപി നേതാവും കുട്ടനാട്ട് നിയമസഭ മണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എയുയുമാണ്‌ തോമസ് ചാണ്ടി.  അദേഹം എല്‍ഡിഎഫ് മന്ത്രിസഭയിലെ പുതിയ ഗതാഗത മന്ത്രിയായി നാളെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ശനിയാഴ്ച വൈകിട്ട് നാലിന് രാജ്ഭവനിലാണ് സത്യപ്രതിജ്ഞ ചടങ്ങ് .