തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങള്‍ പ്രായോഗികമല്ലെന്ന്‌ പ്ലാന്റേഷന്‍ അസോസിയേഷന്‍

munnar3കൊച്ചി: തോട്ടം തൊഴിലാളികളുടെ ആവശ്യങ്ങളായ കൂലി വര്‍ദ്ധനയും ബോണസ്‌ തുടങ്ങിയവ പ്രായോഗികമല്ലെന്ന്‌ പ്ലാന്റേഷന്‍ അസോസിയേഷന്‍. 500 രൂപ ദിവസക്കൂലിയും 20 ശതമാനം ബോണസ്‌ വര്‍ധനയുമാണ്‌ തൊഴിലാളികള്‍ ആവശ്യപ്പെടുന്നത്‌. എന്നാല്‍ തൊഴലാളികളുടെ ഈ ആവശ്യം താങ്ങാനാകില്ലെന്നാണ്‌ പ്ലാന്റേഷന്‍ അസോസിയേഷന്‍ ചെയര്‍മാര്‍ സി വിനായരാഘവന്‍ വ്യക്തമാക്കിയിരിക്കുന്നത്‌.

തോട്ടങ്ങള്‍ക്ക്‌ സര്‍ക്കാര്‍ നികുതിയിളവ്‌ നല്‍കണമെന്നും പ്ലാന്റേഷന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. തേയില വിലയിടിവ്‌ തോട്ടം മേഖലയെ ബാധിച്ചതായും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി.

ഇതേ നിലപാട്‌ തന്നെയാണ്‌ 36 ന്‌ ചെര്‍ന്ന പി എല്‍ സി യോഗത്തില്‍ പ്ലാന്റേഷന്‍ അസോസിയേഷന്‍ സ്വീകരിക്കുന്നത്‌.