തേഞ്ഞിപ്പാലത്ത് നന്നങ്ങാടി കണ്ടെത്തി.

തേഞ്ഞിപ്പലം: കടക്കാട്ടുപാറക്കടുത്ത് നന്നങ്ങാടി കണ്ടെത്തി. മഹാശിലായുഗത്തിലേതാണ് ഈ നന്നങ്ങാടി എന്നാണ് കരുതുന്നത്. റോഡ് നിര്‍മാണത്തിനിടെ കഴിഞ്ഞദിവസം ചെമ്പ്രക്കുഴി സേതുമാധവന്റെ പറമ്പില്‍ നിന്നാണ് നന്നങ്ങാടി കണ്ടെത്തിയത്.

കാലിക്കറ്റ് യുണിവേഴ്‌സിറ്റി ചരിത്ര വിഭാഗത്തിലെ അധ്യാപകരായ ഡോ. കെ എന്‍ ഗണേശ്, ഡോ. ടി എം വിജയന്‍, ഡോ. പി ശിവദാസന്‍ എന്നിവരുടെ നേതൃതവത്തിലുള്ള സംഘം സ്ഥലത്തെത്തി നന്നങ്ങാടി പരിശോധിച്ചു. ചൊവ്വാഴ്ച നന്നങ്ങാടി കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ചരിത്രവിഭാഗത്തിലേക്ക് മാറ്റും.